സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വേട്ട ; പിടികൂടിയത് ഒന്നരക്കോടിയിലധികം വിലയുള്ള സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍

gold

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിന്ന് ഒന്നരക്കോടിയിലധികം വിലയുള്ള സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ പിടികൂടി. കേസില്‍ രണ്ട് മഹാരാഷ്ട്രാ സ്വദേശികളെ അറസ്റ്റ് ചെയ്തു. ലാല്‍ സാബ്, വിശാല്‍ പ്രകാശ് എന്നിവരാണ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായത്.

കേരളത്തിലെ ചില ജ്വല്ലറി ഉടമകള്‍ക്കായി കൊണ്ടുവന്ന ഒന്നരക്കോടിയിലധികം രൂപയുടെ സ്വര്‍ണ്ണ ബിസ്‌കറ്റുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

വൈകീട്ട് ആറരയോടെ മണ്ണാര്‍ക്കാട് ടൗണില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

നികുതി വെട്ടിച്ച് സ്വര്‍ണ്ണം കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് മണ്ണാര്‍ക്കാട് പൊലീസ് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ നേരത്തെയും ഇവര്‍ അറസ്റ്റിലായിട്ടുണ്ട്.

Top