സ്വർണ്ണതട്ടിപ്പ് : കൊറിയർ ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി ;വ്യാജ വിലാസത്തിൽ സ്വർണ്ണതട്ടിപ്പ് നടത്തിയ കൊറിയർ ജീവനക്കാരൻ പിടിയിൽ.  ആലുവയിൽ പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായ സന്ദീപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ഇയാൾ കണ്ണൂർ സ്വദേശിയാണ്.

ഇയാൾ വ്യാജ വിലാസം ഉണ്ടാക്കി അതിലേക്ക് സ്വർണം ഓർഡർ ചെയ്യുന്നു. തുടർന്ന് ഈ അഡ്രസിൽ എത്തുന്ന പാക്കറ്റ് പൊട്ടിച്ച സ്വർണ്ണമെടുത്തുമാറ്റി പഴയത് പോലെ ഒട്ടിച്ച്, അഡ്രസ്സിൽ ആളില്ല എന്ന പേരിൽ പാക്കറ്റ് തിരിച്ചയക്കുന്നു. ഇതാണ് സന്ദീപിന്റെ തട്ടിപ്പ് തന്ത്രം. എന്നാൽ പായ്ക്കറ്റുകൾ ബാംഗ്ലൂരിലെ കമ്പനി ആസ്ഥാനത്ത് സ്കാൻ ചെയ്തപ്പോൾ ആണ് സ്വർണ്ണം എടുത്തു മാറ്റിയ തട്ടിപ്പ് പിടികിട്ടിയത്. തുടർന്ന് ഒളിവിൽ ആയിരുന്ന സന്ദീപിനെ പൊലീസ് പിടികൂടുകയായിരുന്നു.

Top