സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ആഗോള വ്യാപകമായി ഒമ്പത് ശതമാനം ഇടിവ്

gold

മുംബൈ: സ്വർണത്തിന്റെ ആവശ്യക്കാർ കുറയുന്നതായി പുതിയ റിപ്പോർട്ട്.

ആഗോള വ്യാപകമായി സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഒമ്പത് ശതമാനം ഇടിവാണ് ഉണ്ടായത്.

2017ന്റെ മൂന്നാംപാദത്തില്‍ 915 ടണ്‍ ആയാണ് ഡിമാന്‍ഡ് കുറഞ്ഞത്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇത്രയും ഡിമാന്‍ഡ് കുറയുന്നത് എട്ടുവര്‍ഷത്തിന് ശേഷം ആദ്യമായാണ്.

സ്വര്‍ണാഭരണ വിൽപനയിൽ ഉണ്ടായ തടസങ്ങളാണ്‌ പ്രധാനകാരണം. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപം കുറഞ്ഞതും കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള തലത്തില്‍ സ്വര്‍ണ ഉപഭോഗത്തില്‍ വലിയ ഇടിവ് ഉണ്ടാക്കിയത് ഇന്ത്യയില്‍നിന്നുള്ള ആവശ്യം കുറഞ്ഞതാണ്.

ചരക്ക് സേവന നികുതി നിലവില്‍വന്നതും കള്ളപ്പണത്തിനെതിരെ നിയമഭേദഗതി കൊണ്ടുവന്നതും ചെറുകിട ഉപഭോക്താക്കളെ സ്വര്‍ണത്തില്‍ നിന്ന് അകറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 145.9 ടണ്‍ സ്വര്‍ണമാണ് രാജ്യത്ത്‌ വിറ്റുപോയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 192.8 ടണ്‍ ആണ് വിറ്റത്. 24 ശതമാനമാണ് ഇടിവ്.

കഴിഞ്ഞ മൂന്ന് പാദങ്ങളിലായി സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ 25 ശതമാനമാണ് കുറവുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top