അക്ഷയ് കുമാര്‍ ചിത്രം ‘ഗോള്‍ഡ്’ 100 കോടി ക്ലബ്ബില്‍ ഇടംനേടി

gold

ക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഗോള്‍ഡ് 100 കോടി ക്ലബ്ബില്‍ ഇടംനേടി. റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിലാണ് ചിത്രം ഈ ബോക്‌സ് ഓഫീസ് നേട്ടം സ്വന്തമാക്കിയത്. തപന്‍ദാസ് എന്ന ഹോക്കി കളിക്കാരന്റെ യാത്രയാണ് ഗോള്‍ഡ് എന്ന ചിത്രം. 1948 ആഗസ്റ്റ് 12 ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ നേടിയതുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇന്ത്യയുടെ ആദ്യ ഗോള്‍ഡ് മെഡലിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന സ്വാതന്ത്ര ദിനത്തിലാണ് ചിത്രം റിലീസ് ചെയ്തത്. ഗോള്‍ഡ് ഒരു ഹിസ്‌റ്റോറിക്കല്‍ സ്‌പോര്‍ട്‌സ് ചിത്രമാണ്.

റീമാ കാഗ്ട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍, കുണാല്‍ കപൂര്‍, മൗനി റോയി, വിനീത് കുമാര്‍ സിംഗ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. എക്‌സല്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ റിതേഷ് ,ഫര്‍ഹാന്‍ അക്തര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.

Top