നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി, ഒരാള്‍ കസ്റ്റഡിയില്‍

Gold

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി.

ഹെയര്‍ ബാന്‍ഡിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു.

Top