വിമാനത്താവളത്തിൽ യാത്രക്കാരൻ അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ർ​ണം പിടികൂടി

നെ​ടു​മ്പാ​ശേ​രി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ പിടികൂടി. ക​സ്റ്റം​സ് എ​യ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗമാണ്‌ പി​ടി​കൂ​ടിയത്.

ഇ​ത്തി​ഹാ​ദ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​ന​ത്തി​ല്‍ അ​ബു​ദാ​ബി​യി​ല്‍​ നി​ന്നു നെടുമ്പാശ്ശേരി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി നൗ​ഷാ​ദ് (38)ആ​ണു പി​ടി​യി​ലാ​യ​ത്.

ഏകദേശം പ​ത്തു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 349.920 ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​യാ​ളി​ല്‍​ നി​ന്നു പി​ടി​കൂ​ടി​യ​ത്. ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​മാ​രാ​യ പി.​ജെ. ഡേ​വി​ഡ് , എം. ​ഷൈ​രാ​ജ്, അ​സി. ക​മ്മീ​ഷ​ണ​ർ പി.​സി. അ​ജി​ത്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണു സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്.

Top