ശീതളപാനീയ പൊടിയില്‍ പൊടിച്ചുചേര്‍ത്ത് കടത്താന്‍ ശ്രമിച്ച 20 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

gold

കരിപ്പൂര്‍: ശീതള പാനീയ പൊടിയില്‍ പൊടിച്ചു ചേര്‍ത്ത് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് 633 ഗ്രാം സ്വര്‍ണം പിടികൂടിയത്.

എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയ ഇന്റലിജന്‍സ് വിഭാഗം പുറത്തേക്കുള്ള കവാടത്തില്‍ ഇയാളെ തടയുകയായിരുന്നു.

തുടര്‍ന്ന നടത്തിയ പരിശോധനയില്‍ ഇയാളുടെ ബാഗേജില്‍ നിന്നും ശീതളപാനീയപ്പൊടിയുടെ നാലു പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ കണ്ടെടുത്തു. മിശ്രിതം സ്വര്‍ണപ്പണിക്കാരെക്കൊണ്ട് പരിശോധിപ്പിച്ചതില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന്‍ ഇന്ത്യന്‍ പിപണിയില്‍ 19,53,758 രൂപ വിലവരും.

അതേസമയം, മാലയുടെ രൂപത്തില്‍ കുക്കറിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 232 ഗ്രാം സ്വര്‍ണവും കസ്റ്റംസ് കണ്ടെടുത്തു. ചെറിയ മോട്ടോറിനകത്ത് സ്വര്‍ണച്ചെയിനുകള്‍ ഇട്ടശേഷം പുറത്ത് റബ്ബര്‍സ്ടിപ്പുകള്‍ ഇട്ട് കുക്കറിനകത്താണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. രണ്ട് സ്വര്‍ണച്ചെയിനുകളാണ് ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്. ഇതിന് ഇന്ത്യന്‍ വിപണിയില്‍ 7,15,256 രൂപ വിലവരും.

Top