നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; ഒന്നര കിലോ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. റീചാര്‍ജബിള്‍ ഫാനിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്ന ഒന്നര കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.

സൗദി എയര്‍ലൈന്‍സിലെ യാത്രക്കാരനായ മലപ്പുറം സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 51 ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.

Top