ബെയ്ജിംഗ്: കിഴക്കന്‍ ചൈനയില്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ള ശവകുടീരത്തില്‍ നിന്ന് വന്‍ സ്വര്‍ണ ശേഖരം കണ്ടെടുത്തു. രാജവംശ കാലത്തുളളതാണ് ശവകുടീരം. ചൈനയിലെ പൗരാണിക ഖനനങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം സ്വര്‍ണശേഖരം കണ്ടെടുക്കുന്നത്.
നഞ്ചാംഗ് നഗര മേഖലയിലായിരുന്നു ഖനനം. സ്വര്‍ണ നാണയങ്ങള്‍ക്കു പുറമെ ചില ഫലകങ്ങളും ശവകുടീരത്തില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.


