‘സ്വർണം മാലിയിൽ ഉപേക്ഷിച്ചു’ – അക്രമി സംഘം തട്ടിക്കൊണ്ടു പോയ ബിന്ദുവിന്റെ മൊഴി

ലപ്പുഴ: സ്വർണക്കടത്ത് സംഘം തന്നെ ഏൽപ്പിച്ച സ്വർണം മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചെന്ന് മാന്നാറിൽ നിന്നും അക്രമി  സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു.

ദുബായിൽ നിന്നും ഹനീഫ എന്നയാളാണ് നാട്ടിൽ എത്തിക്കണമെന്ന് പറഞ്ഞ് ബാഗ് ഏൽപ്പിച്ചത്.  ഇതു സ്വർണമാണെന്നു മനസിലായതോടെയാണ് മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചതെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പക്കലുള്ള സ്വർണം അടങ്ങിയ ബാഗ് വാങ്ങാൻ എത്തിയ ആൾ വിമാനത്താവളത്തിന് പുറത്ത് വച്ച് തന്നെ തടഞ്ഞെന്നും അവർ ആരോപിച്ചു.

തട്ടിക്കൊണ്ടുപോയ സംഘം തന്നെ കാറില്‍വച്ച് ഉപദ്രവിച്ചു. നെല്ലിയാമ്പതിയിലേക്കാണ് സംഘം കൊണ്ടുപോയത്. സംഘത്തിലെ ഹാരിസ്, ഷിഹാബ് എന്നിവരെ അറിയാമെന്നും ബിന്ദു വെളിപ്പെടുത്തി.

Top