ഗൊലാന്‍ കുന്നുകളുടെ പേര് ഇനി ‘ട്രംപ് ഹൈറ്റ്‌സ്’; ട്രംപിന് ആദരമര്‍പ്പിച്ച് ഇസ്രയേല്‍

ജെറുസലേം: സിറിയയില്‍ നിന്ന് പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളില്‍ ഇസ്രയേല്‍ നിര്‍മ്മിക്കുന്ന പുതിയ ജൂത ദേശത്തിന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ പേരിട്ടു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യാഹുവാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ മുന്നോടിയായി ഇസ്രായേലിന്റെയും യുഎസിന്റെയു ദേശീയ പതാകയും ട്രംപ് ഹൈറ്റ്‌സ് എന്ന പേരടങ്ങുന്ന ശിലാഫലകവും ഇസ്രയേല്‍ സ്ഥാപിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആദരമര്‍പ്പിച്ചാണ് ഇസ്രയേലിന്റെ നടപടി.

1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തിലാണ് ഗൊലാന്‍ ഇസ്രായേല്‍ പിടിച്ചെടുക്കുന്നത്. പ്രദേശത്ത് ഇസ്രായേലിന് പരമാധികാരമുണ്ടെന്ന വാദം അംഗീകരിച്ച ഏക രാജ്യം യുഎസാണ്. ഇതിന്റെ നന്ദി പ്രകാശനത്തിന്റെ ഭാഗമായാണ് ഇസ്രയേലിന്റെ പുതിയ നടപടി.പേരിടല്‍ ചടങ്ങില്‍ യുഎസ് അംബാസിഡര്‍ ഡേവിഡ് ഫ്രൈഡ്മാനും പങ്കെടുത്തിരുന്നു.

Top