ഐ ലീഗ്; ഗോകുലം കേരള എഫ്.സി ഐസ്വാള്‍ എഫ്സി പോരാട്ടം ഇന്ന്

ലീഗില്‍ ഗോകുലം കേരള എഫ്.സി ഇന്ന് ഐസ്വാള്‍ എഫ്സിയെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.15 ന് ആണ് മത്സരം നടക്കുക.

ഗോഗുലത്തിന്റെ മാര്‍ക്കസ് ജോസഫും കിസേക്കയിലുമാണ് ടീമിന് പ്രതീക്ഷയുള്ളത്. ഇതുവരെ ഗോഗുലത്തിന് മൂന്ന് കളികളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമാണ് നേടിയത്. പോയന്റ് നിലവാരം നോക്കുകയാണെങ്കില്‍ ആറ് പോയിന്റുമായി ഗോകുലം പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

ഐ ലീഗില്‍ ഇന്ന് മൂന്ന് മത്സരങ്ങളാണ് നടക്കുക. ഉച്ചക്ക് രണ്ടിന് ട്രാവു എഫ്.സി പഞ്ചാബിനേയും വൈകീട്ട് അഞ്ചിന് ചര്‍ച്ചില്‍ ബ്രദേഴ്സ് ഈസ്റ്റ് ബംഗാളിനേയും നേരിടുന്നതായിരിക്കും.

Top