ഐ ലീഗ് ഫുട്‌ബോള്‍ ; ഇന്ന് ഗോകുലം കേരള എഫ്‌സി ഈസ്റ്റ് ബംഗാളിനെ നേരിടും

gokulam kerala

കോഴിക്കോട് : ഐ ലീഗ് ഫുട്‌ബോള്‍ നിര്‍ണായക മത്സരത്തില്‍ ഇന്ന് ഗോകുലം കേരള എഫ്‌സി ഈസ്റ്റ് ബംഗാളിനെ നേരിടും. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്കു രണ്ടിനാണ് കളി. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാനെതിരെ ഗോകുലം അട്ടിമറി വിജയം നേടിയിരുന്നു. 13 മല്‍സരങ്ങളില്‍നിന്നു 13 പോയിന്റുള്ള ഗോകുലം ഇപ്പോള്‍ പോയിന്റ് നിലയില്‍ ഒന്‍പതാം സ്ഥാനത്താണ്.

മോഹന്‍ ബഗാനെതിരെ ജയിക്കാനായത് ടീമംഗങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് ഗോകുലം കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു.

Top