ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ മോഹന്‍ ബഗാനെ തകര്‍ത്ത് ഗോകുലം കേരള എഫ്‌സി

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ മോഹന്‍ ബഗാനെ തകര്‍ത്ത് ഗോകുലം കേരള എഫ്‌സി. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്മറ്റഡിയത്തില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം ഡ്യൂറന്റ് കപ്പില്‍ മുത്തമിട്ടത്.

നായകന്‍ മാര്‍ക്കസ് ജോസഫാണ് കേരളത്തിനായി രണ്ട് ഗോളുകളും നേടിയത്. ടൂര്‍ണമെന്റിലാകെ രണ്ടു ഹാട്രിക് അടക്കം 11 ഗോളുകളാണ് ഈ ട്രിനിഡാഡ് താരം സ്വന്തമാക്കിയത്.

45-ാം മിനിറ്റിലും 51-ാം മിനിറ്റിലുമായിരുന്നു മാര്‍ക്കസ് ജോസഫ് ഗോകുലത്തിനു വേണ്ടി ലക്ഷ്യം കണ്ടത്. 64-ാം മിനിറ്റില്‍ സാല്‍വദോര്‍ പെരസ്മാര്‍ട്ടിനസാണ് ബഗാനായി ഗോള്‍ നേടിയത്. സെമി ഫൈനലില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ചാണു ഗോകുലത്തിന്റെ ഫൈനലിലെത്തിയത്. മലയാളി താരം വി.പി. സുഹൈറിന്റെ അധിക സമയത്തെ ഇരട്ട ഗോളുകളാണ് ബഗാനെ ഡുറന്റ് കപ്പിലെ 129ാം ഫൈനലിലെത്തിച്ചത്.

Top