കേരള പ്രീമിയർ ലീഗിൽ ജയം സ്വന്തമാക്കി ഗോകുലം കേരള എഫ്സി

കൊച്ചി: ഐ ലീഗിലൂടെ ‘ഇന്ത്യൻ’ ജേതാക്കളായതിനു പിന്നാലെ ‘കേരള’ ജേതാക്കൾക്കുള്ള കിരീടവും സ്വന്തമാക്കി ഗോകുലം ഇരട്ടനേട്ടം സ്വന്തമാക്കി. ഒരു ഗോളിനു പിന്നിട്ടു നിന്നശേഷം തിരിച്ചടിച്ച ഗോകുലം എക്സ്ട്രാ ടൈം ഗോളിലൂടെയാണു ജേതാക്കളായത്. സ്കോർ: 2–1.

എം. വിഘ്നേഷ് (54’) കെഎസ്ഇബിയെ മുന്നിലെത്തിച്ചെങ്കിലും ഗോകുലത്തിനായി നിംഷാദ് റോഷൻ (80) ഗോൾ മടക്കി. എക്സ്ട്രാ ടൈമിൽ ഗണേഷിലൂടെ (92) ഗോകുലം കിരീടത്തിലേക്ക്. ഒരു മത്സരം പോലും തോൽക്കാതെയാണു ഗോകുലത്തിന്റെ നേട്ടം. 2018ൽ ആദ്യമായി ജേതാക്കളായ ടീം കഴിഞ്ഞ സീസൺ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിനോടു പരാജയപ്പെട്ടിരുന്നു.

ജിനേഷ് ഡൊമിനിക് ഉയർത്തി നൽകിയ പന്തിൽനിന്നായിരുന്നു വിഘ്നേഷിന്റെ ഗോൾ . 80–ാം മിനിറ്റിൽ കെ.ദീപക് നൽകിയ പന്തിൽ, നിംഷാദ് റോഷന്റെ ലോങ്‌ റേഞ്ചർ ഗോളായി.

Top