ഐ ലീഗില്‍ അഭിമാന പോരാട്ടത്തിന് കച്ച മുറുക്കി ഗോകുലം കേരള എഫ് സി നാളെ ഇറങ്ങും

ലീഗില്‍ അഭിമാന പോരാട്ടത്തിന് കച്ച മുറുക്കി ഗോകുലം കേരള എഫ് സി നാളെ ഇറങ്ങും. കോഴിക്കോട് ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്റര്‍ കാശിയാണ് എതിരാളികള്‍. ഉദ്ഘാടന മത്സരത്തോടനുബന്ധിച്ചുള്ള കലാവിരുന്നില്‍ നടന്‍ ദിലീപ് മുഖ്യാതിഥിയാകും.

25 അംഗ സംഘത്തില്‍ മുന്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക ഉള്‍പ്പെടെ 11 മലയാളി താരങ്ങളുണ്ട്. വിഎസ് ശ്രീക്കുട്ടനാണ് ഉപനായകന്‍. ഗോകുലം മാള്‍, സ്റ്റേഡിയം എന്നിവിടങ്ങളിലും ഗോകുലം ചിറ്റ്‌സ് ഓഫീസുകളിലും ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നുണ്ട്.

ഐ ലീഗ് ഏഴാം സീസണിലെ ആദ്യ ഹോം മത്സരത്തിനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സ്പാനിഷ് കോച്ച് ഡോമിംഗോ ഒറാമോസും സംഘവും. അലക്‌സാണ്ട്രോ സാഞ്ചസ് നയിക്കുന്ന ടീം തികഞ്ഞ പ്രതീക്ഷയിലാണ്. ലീഗില്‍ തുടക്കാക്കാരാണെങ്കിലും പരിചയ സമ്പന്നരായ താരങ്ങളുള്ള ഇന്റര്‍ കാശിയെ വിലകുറച്ച് കാണുന്നില്ലെന്ന് അലക്‌സാണ്ട്രോ സാഞ്ചസ് 24 നോട് പറഞ്ഞു.

 

Top