ഗോകുലം-ചര്‍ച്ചില്‍ ബ്രദേഴ്സ്; മത്സരത്തിന്റെ ടിക്കറ്റ് വരുമാനം ധനരാജിന്റെ കുടുംബത്തിന് നല്‍കും

ഗോകുലം എഫ്.സി ചര്‍ച്ചില്‍ ബ്രദേഴ്സ് മത്സരത്തില്‍ നിന്നുള്ള ടിക്കറ്റ് വരുമാനം ധനരാജിന്റെ കുടുംബത്തിന് നല്‍കുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് വച്ച് 26നാണ് ഗോകുലം ചര്‍ച്ചിലുമായുള്ള മത്സരം നടക്കുക. ഫുട്ബാള്‍ താരം ധനരാജന്‍ കഴിഞ്ഞ മാസമാണ് സെവന്‍സ് മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചത്.

മോഹന്‍ ബഗാന്‍, ഈസ്റ്റ്ബംഗാള്‍, മുഹമ്മദന്‍സ് തുടങ്ങിയ മുന്‍നിര ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള താരമായിരുന്നു ധനരാജന്‍.

ഗോകുലം ചര്‍ച്ചില്‍ മത്സരത്തില്‍ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ ഉണ്ടാകില്ലെന്നും ആ ടിക്കറ്റ് കൂടി വിറ്റഴിക്കുമെന്നുമാണ് ക്ലബ് അധികൃതര്‍ അറിയിച്ചത്. മത്സരദിവസത്തെ മുഴുവന്‍ വരുമാനവും ധനരാജിന്റെ കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ചെന്നും ധനരാജിന്റെ കുടുംബത്തെ മത്സരം കാണാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും ഗോകുലം എഫ്.സി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അറിയിച്ചു. ധനരാജിന്റെ കുടുംബത്തെ സഹായിക്കുകയെന്നത് ഫുട്ബോള്‍ ക്ലബ് എന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

Top