ഗോകുലം കേരള എഫ്.സിയും ചെന്നൈ സിറ്റി എഫ്.സിയും ഇന്ന് നേര്‍ക്കുനേര്‍

ലീഗ് മത്സരത്തില്‍ ഗോകുലം കേരള എഫ്.സിയും ചെന്നൈ സിറ്റി എഫ്.സിയും ഇന്ന് നേര്‍ക്കുനേര്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വച്ച് വൈകീട്ട് ഏഴിനാണ് മത്സരം നടക്കുക.

ചെന്നൈ സിറ്റി എഫ്.സി. അഞ്ച് കളിയില്‍ നിന്ന് ഒരു വിജയവും രണ്ട് തോല്‍വിയും രണ്ട് സമനിലയുമായി എട്ടാം സ്ഥാനത്താണുള്ളത്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ ഐ ലീഗ് ചാമ്പ്യന്‍മാരാണ് ചെന്നൈ സിറ്റി.

ഗോകുലത്തിന് ഇന്ന് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഇറങ്ങുമ്പോള്‍ ജയം അനിവാര്യമാണ്. ക്യാപ്റ്റന്‍ ജോസഫ് മാര്‍ക്കേസും, ഹെന്റി കിസിക്കെയിലുമാണ് ഗോഗുലത്തിന് പ്രതീക്ഷ നല്‍കുന്നത്.

Top