ഇന്ത്യന്‍ വനിതാ ലീഗില്‍ ഫുട്‌ബോള്‍ കിരീടം നേടി ഗോകുലം ടീം

ഭുവനേശ്വര്‍: ഇന്ത്യന്‍ വനിതാലീഗില്‍ ഫുട്‌ബോള്‍ കിരീടം നേടി ഗോകുലം ക്ലബ്. ഐ ലീഗ് കിരീടം നിലനിര്‍ത്തിയതിന്റെ പിന്നാലെയാണ് വനിലാഗീഗ് ഫുട് ബോള്‍ കിരീടവും ഗോകുലം ക്ലബ്ബിലേക്ക് എത്തിച്ചേരുന്നത്. അവസാന മത്സരത്തില്‍ സേതു എഫ് .സി. യെ 3 – 1 ന് തോല്‍പ്പിച്ചാണ് ടീം വിജയകിരീടം ചൂടിയത്. ഫൈനല്‍ മത്സരം ജയിക്കുന്നതിന് മുന്‍പ് തന്നെ ലീഗിലെ 11 കളികളും ജയിച്ചാണ് ടീം മുന്നേറിയത്.

ഇതോടെ വനിതാ എ.എഫ്.സി കപ്പിന് ടീം യോഗ്യത നേടി. ഗോകുലത്തിനായി ആശാ ലതാ ദേവി(പെനാല്‍ട്ടി 14), എല്‍ഷദായി അചെയം പോങ്(33), മനീഷ കല്യാണ്‍(40), എന്നിവര്‍ ഗോള്‍ നേടി. ടൂര്‍ണമെന്റില്‍ 20 ഗോളോടെ ഘാനക്കാരി എല്‍ഷദായി ടോപ് സ്‌കോററായി. മനീഷ കല്യാണ്‍ 14 ഗോളോടെ രണ്ടാമതെത്തി. ആന്റണി ആന്‍ഡ്രൂസാണ് ടീമിനെ പരിശീലിപ്പിച്ചത്

Top