ട്രാവുവിനെ വീഴ്ത്തി ഗോകുലം കേരള: ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരളാ ടീം

കൊൽക്കത്ത: ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ്‌സി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ട്രാവു എഫ്‌സിയെ പരാജയപ്പെടുത്തി ഐ ലീഗ് കിരീടം സ്വന്തമാക്കി. ഇതോടെ ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരളാ ടീമായി ഗോകുലം കേരള എഫ്‌സി.

കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ ആവേശം വാനോളമുയർന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോകുലം കേരളയുടെ വിജയം. കേരളത്തിൽനിന്നുള്ള ഒരു ക്ലബ് ഐ ലീഗ് കിരീടം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. ഗോകുലം ആദ്യ റൗണ്ടിൽ ട്രാവുവിനെ 3–1ന് തോൽപിച്ചിരുന്നു.

കളിയുടെ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ഗോകുലം എഴുപതാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. ഷെരിഫ് മുഹമ്മദാണ് ഗോകുലത്തിന് വേണ്ടി സമനില ഗോള്‍ നേടിയത്. 1-1 സമനിലയിലെത്തിയതിന് പിന്നാലെ മലയാളി താരം എമില്‍ ബെന്നിയുടെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി.

Top