എസ്എന്‍ഡിപിയില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് വേണമെന്ന് ഗോകുലം ഗോപാലന്‍

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം വിമോചന സമിതി രംഗത്ത്. യോഗം യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്റെ ആത്മഹത്യയെ കുറിച്ചുള്ള അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ലെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും വിമോചന സമിതി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു. മഹേശന്റെ കേസ് അന്വേഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജനാധിപത്യ രീതിയില്‍ എസ്എന്‍ഡിപി യോഗത്തില്‍ തെരെഞ്ഞെടുപ്പ് നടക്കുന്നില്ല. സുതാര്യമായി തെരഞ്ഞെടുപ്പ് നടത്താന്‍ വെള്ളാപ്പള്ളി നടേശന്‍ അനുവദിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

എസ്എന്‍ഡിപി യോഗത്തിന്റെ ധനവിനിയോഗം സംബന്ധിച്ച് കണക്കുകള്‍ വെള്ളാപ്പള്ളി നല്‍കാറില്ല. നിയമപരമായി വെള്ളാപ്പള്ളിക്ക് അധികാരത്തില്‍ തുടരാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Top