ഐ ലീഗ് ഫുട്‌ബോള്‍: നെറോക്കയെ കീഴടക്കി ഗോഗുലം എഫ്‌സിക്ക് വിജയ തുടക്കം

കോഴിക്കോട്: ഹീറോ ഐ ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ ഗോഗുലം എഫ്‌സിക്ക് മിന്നുന്ന വിജയം. മണിപ്പൂര്‍ ടീം നെറോക്ക എഫ്‌സിയെയാണ് ഗോഗുലം എഫ്‌സി കീഴടക്കിയത്.

മത്സരത്തില്‍ മാര്‍ക്കസിന്റെയും ഗാര്‍സ്യയുടെയും തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് നെരോക്കെയെ കീഴടക്കാന്‍ ഗോഗുലം എഫ്‌സിക്ക് സാധിച്ചത്. തുടര്‍ന്ന് കളിയുടെ 43ാം മിനിറ്റില്‍ ഹെന്റി കിസേക്കയും 49ാം മിനിറ്റില്‍ മാര്‍ക്കസും ഗോകുലത്തിനായി ലക്ഷ്യം കണ്ടു.

നെരോക്ക താരം ടാറിക് സാംപ്‌സണിലൂടെയായിരുന്നു മണിപ്പൂര്‍ ടീം നെരോക്ക ഗോള്‍ നേടിയത്. മാര്‍ക്കസ് ആണ് പ്ലെയര്‍ ഓഫ് ദ് മാച്ച് സ്വന്തമാക്കിയത്.

Top