ഐലീഗ് : ഗോകുലം കേരള എഫ്സിയ്ക്ക് തോല്‍വി

ഒഡീഷ : ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്.സിക്ക് തോല്‍വി. ഇന്ത്യന്‍ ആരോസിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ടീം തോല്‍വി സമ്മതിച്ചത്.

മത്സരം തുടങ്ങി ആദ്യ പകുതിയില്‍ ഇരു ടീമും ഗോളുകളൊന്നും നേടിയില്ല. ശേഷം രണ്ടാം പകുതിയിലെ 66ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ അമര്‍ജിത് സിങ് ആണ് ആരോസിന്റെ വിജയ ഗോള്‍ നേടിയത്.

ഈ മൂന്നാം തോല്‍വിയോടെ ഗോകുലം കേരള 9 മത്സരങ്ങള്‍ പിന്നിട്ടു 10 പോയിന്റുമായി ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. വിജയത്തോടെ 7 പോയിന്റുമായി ആരോസ് 9ആം സ്ഥാനത്തെത്തി

Top