ഐ ലീഗിൽ നെ​റോ​ക്ക​യെ കീ​ഴ​ട​ക്കി ഗോകുലത്തിന് ആശ്വാസ ജയം

കോ​ഴി​ക്കോ​ട്: ഐ-​ലീ​ഗ് ഫു​ട്ബോ​ളി​ല്‍ ഒ​ടു​വി​ല്‍ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക് ജ​യം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോകുലം എഫ്.സി ജയിച്ചത്.

23-ാം മി​നി​റ്റി​ല്‍ ഫെ​ലി​ക്‌​സ് ചി​ഡി ഒ​ഡി​ലി നെ​റോ​ക്ക​യെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ ര​ണ്ടു ഗോ​ള്‍ തി​രി​ച്ച​ടി​ച്ച്‌ ഗോ​കു​ലം ജ​യം ത​ട്ടി​യെ​ടു​ത്തു. ഡാ​നി​യ​ല്‍ അ​ഡോ(46),മാ​ര്‍​ക​സ് ജോ​സ​ഫ്(81) എ​ന്നി​വ​രാ​യി​രു​ന്നു ഗോ​ള്‍ നേ​ടി​യ​ത്.

നിലവിൽ 19 മത്സരങ്ങളിൽ നിന്നും 17 പോയന്റുമായി ഒൻപതാം സ്ഥാനത്താണ് ഗോകുലം എഫ്.സി. വിജയത്തോടെയും പുറത്താക്കൽ ഭീഷണിയിൽ നിന്നും ഗോകുലം മുക്തമായിട്ടില്ല. 40 പോയിന്റുമായി ചെന്നെെ എഫ്.സിയും, 39 പോയിന്റുമായി ഈസ്റ്റ് ബംഗാളുമാണ് പോയിന്റ് പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

Top