ഗോകുല്‍ സുരേഷ് ചിത്രം സൂത്രക്കാരന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കൗതുകവും പ്രണയവും ഇടകലര്‍ന്ന സസ്‌പെന്‍സ് ത്രില്ലര്‍, സൂത്രക്കാരന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഗോകുല്‍ സുരേഷ്, നിരഞ്ജ്, വര്‍ഷ ബൊല്ലമ്മ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഉടന്‍ തിയേറ്ററില്‍ എത്തുന്നു.

സ്മൃതി സിനിമാസിന്റെ ബാനറില്‍ ടോമി കെ. വര്‍ഗ്ഗീസ്, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് അനില്‍ രാജ് ആണ്. മഠത്തില്‍ അരവിന്ദന്‍ എന്ന കഥാപാത്രമായി ഗോകുല്‍ എത്തും. പനമ്പില്‍ ശ്രീജിത്ത് പ്രഭാകറായി നിരഞ്ജ് വരുമ്പോള്‍ അശ്വതി ബാലചന്ദ്രനായി വര്‍ഷ വേഷമിടുന്നു. ഇവരെക്കൂടാതെ ലാലു അലക്‌സ്, വിജയരാഘവന്‍, ഗ്രിഗറി എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യും.

മോഹന്‍ലാല്‍ ചിത്രം ഡ്രാമയിലെ ഒരു മുഖ്യ വേഷം നിരഞ്ജ് കൈകാര്യം ചെയ്തിരുന്നു. കൂടാതെ സകലകലാശാലയെന്ന ക്യാമ്പസ് ചിത്രത്തിലും നായക വേഷം ഉണ്ടായിരുന്നു. സായാഹ്‌ന വാര്‍ത്തകളാണ് ഗോകുല്‍ സുരേഷിന്റെ മറ്റൊരു ചിത്രം. കൂടാതെ ഉള്‍ട്ട, ഇളയരാജ എന്നെ ചിത്രങ്ങളും ഈ വര്‍ഷം തിയേറ്ററിലെത്തും. ഇത് കഴിഞ്ഞു വരുന്ന പ്രമുഖ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്. പ്രണവ് മോഹന്‍ലാലും ഗോകുലും ഒന്നിച്ചെത്തുന്നെവെന്നതാണ് പ്രത്യേകത.

Top