ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ ചിത്രം സൂത്രക്കാരന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂത്രക്കാരന്‍. അനില്‍ രാജ് സംവിധാനം ചെയ്യുന്ന സൂത്രക്കാരന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

വര്‍ഷയാണ് ചിത്രത്തിലെ നായിക. ഗോകുലിനൊപ്പം നിരഞ്ജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.. ലാലു അലക്‌സ്, ധര്‍മജന്‍, ശ്വാസിക, കൈലാഷ്,വിജയരാഘവന്‍, സരയൂ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Top