ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന ‘പപ്പു’; ടൈറ്റില്‍ സോങ് കാണാം

ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന ”പപ്പു ”എന്ന ചിത്രത്തിന്റെ ടൈറ്റില്‍ സോങ് പുറത്തിറങ്ങി. തേന്മാവിന്‍ കൊമ്പത്ത് എന്ന ഹിറ്റ് ചിത്രത്തിലെ ഗാനത്തിനു ശേഷം മാല്‍ഗുഡി ശുഭ പാടിയതാണ് പാലക്കാടന്‍ കാറ്റേ എന്ന് തുടങ്ങുന്ന ഈ ഗാനം. അരുള്‍ദേവാണ് സംഗിതം നല്‍കിയിരിക്കുന്നത്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. നാലുഗാനങ്ങള്‍ ഉള്ള ചിത്രത്തിന്റെ ഒരു ഗാനം സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് ബെന്നി ദയാല്‍ ആണ്. തിരക്കഥാ ഉമേഷ് കൃഷ്ണന്റേതാണ്.

ജയറാം കൈലാസ് സംവിധാനം ചെയ്ത ചിത്രം ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുതുമുഖം ഇഷ്‌നി റാണിയാണ് ചിത്രത്തിലെ നായിക. ഗണപതി , ഷെഹിന്‍ സിദിഖ് , മറീന മൈക്കിള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നതോടൊപ്പം ധര്‍മജന്‍ ,മുരളി ചന്ദ് ബിജുക്കുട്ടന്‍ , സൂധീര്‍ കരമന , മേജര്‍ രവി , സുനില്‍ സുഗത, അനീഷ് ജി മേനോന്‍ , ഹരികൃഷ്ണന്‍ ,ഷാജു ശ്രീധര്‍ , കൂട്ടിക്കല്‍ ജയചന്ദ്രന്‍ , മനോജ് ഗിന്നസ് , വിനോദ് കെടാമംഗലം , ഹരികൃഷ്ണന്‍ കൊട്ടാരം , ബിനോയ് ആന്റണി ,നോബി , അസീസ് , വനിതാ കൃഷ്ണ ചന്ദ്രന്‍ , സൂര്യ , സജിത മഠത്തില്‍ ,ശ്രയാനി , മഞ്ജു കോട്ടയം എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

Top