മാസ്റ്റര്‍പീസില്‍ ‘ഉണ്ണി കൃഷ്‌ണനായി’ ഗോകുൽ സുരേഷ് ; പോസ്റ്റർ പുറത്തെത്തി

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റര്‍പീസ്.

ചിത്രത്തിൽ ഉണ്ണി കൃഷ്ണൻ എന്ന കഥാപാത്രമായി ഗോകുൽ സുരേഷ് എത്തുന്നു .

ഗോകുലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോസ്റ്റർ പുറത്തെത്തി.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർപീസിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്.

ഉണ്ണി മുകുന്ദനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച് മുഹമ്മദ് വടകരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top