‘പോയിരുന്ന പഠിക്ക് മോനെ’; വീഡിയോക്ക് കമന്റ് ചെയ്ത് യുവാവ്

സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡുകള്‍ ഇപ്പോള്‍ ഒരു സംസാര വിഷയമാണ്. സിനിമാതാരങ്ങളുടെ കമന്റ് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളും റീലുകളുമാണ് പുതിയ ട്രെന്‍ഡ്. അങ്ങനെ ഒരു വീഡിയോയില്‍ കമന്റുമായി എത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. താഹ ഹസൂന്‍ എന്നയാളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരത്തിന്റെ മറുപടി കമന്റ്.

ഈ വീഡിയോയ്ക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ ഞാന്‍ എന്റെ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും എന്ന് പറഞ്ഞാണ് താഹ ഹസൂന്‍ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ചത്. വീഡിയോ പോസ്റ്റ് രണ്ട് ദിവസത്തിനകം ടൊവീനോയുടെ കമന്റ് എത്തിയിരിക്കുകയാണ്. ‘പോയിരുന്ന പഠിക്ക് മോനെ’ എന്നാണ് താരത്തിന്റെ മറുപടി. ഈ വീഡിയോ ഇതോടെ വൈറലായി. നിരവധിപ്പേരാണ് ടൊവിനോയുടെ കമന്റിന് താഴെ ഹായ് പറഞ്ഞ് എത്തിയത്.

Top