‘ഗോഡ്‌സില്ല- കോങ്ങ് ദി ന്യൂ എംപയര്‍’ ട്രെയ്ലര്‍ പുറത്തിറങ്ങി

‘ഗോഡ്‌സില്ല- കോങ്ങ് ദി ന്യൂ എംപയര്‍’ ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രോസാണ് ട്രെയ്ലര്‍ പുറത്തിറക്കിയത്. 2014 ല്‍ റിലീസ് ചെയ്ത ഗോഡ്‌സില്ല ചിത്രത്തിന്റെ അഞ്ചാം ഭാഗമാണ് ഗോഡ്‌സില്ല- കോങ്ങ് ദി ന്യൂ എംപയര്‍.

ആദ്യ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലാണ് ഗോഡ്സില്ലയും കോങും ചിത്രത്തില്‍ എത്തുന്നത്. കോങിനെ സഹായിക്കാനെത്തുന്ന ഗോഡ്സില്ലയെയാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്. ‘കോങ് സ്‌കള്‍ ഐലന്‍ഡ്’, ‘ഗോഡ്‌സില്ല കിംഗ് ഓഫ് മോണ്‍സ്റ്റെര്‍സ്’, ‘ഗോഡ്‌സി വേര്‍സ് ആസ് കോങ്’ എന്നിവയാണ് ഈ യൂണിവേഴ്‌സില്‍ നിന്ന് ഇതുവരെ വന്ന സിനിമകള്‍.

റെബേക്ക ഹാള്‍, ബ്രയാന്‍ ടൈറി ഹെന്റി , ഡാന്‍ സ്റ്റീവന്‍സ്, കെയ്‌ലി ഹോട്ടില്‍, അലക്‌സ് ഫേണ്‍സ്, ഫാല ചെന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ടെറി റോസിയോ, സൈമണ്‍ ബാരറ്റ്, ജെറമി സ്ലേറ്റര്‍ എന്നിവരുടെതാണ് തിരക്കഥ. അടുത്തമാസം 29 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Top