ഗോഡ്‌സേയുടെ പ്രസംഗം വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു; എസ് ഐയെ സ്ഥലം മാറ്റി

തിരുവനന്തപുരം: നാഥുറാം വിനായക് ഗോഡ്‌സേയുടെ പ്രസംഗം വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐ രാധാകൃഷ്ണ പിളളയെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൊലീസുകാരുടെ ഗ്രൂപ്പിലാണ് രാധാകൃഷ്ണ പിളള ഗോഡ്‌സേയുടെ പ്രസംഗം ഇട്ടത്. അബദ്ധം പറ്റിയതാണെന്ന എസ് ഐയുടെ വിശദീകരണത്തെ തുടര്‍ന്ന് താക്കീത് ചെയ്തിരുന്നു.

മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സേയുടെ പ്രസംഗ പരിഭാഷ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ വന്നതിനെ കുറിച്ച് വകുപ്പ് തലത്തില്‍ അന്വേഷണം നടന്നിരുന്നു. അബദ്ധം പറ്റിയതാണെന്ന എസ്‌ഐയുടെ വിശദീകരണത്തെ തുടര്‍ന്ന് ആദ്യം താക്കീത് നല്‍കി. ഇന്നാണ് തൃശ്ശൂരിലേക്ക് സ്ഥലം മാറ്റിയത്.

Top