Godse book release on Gandhi death anniv stalled

പനാജി: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്യുന്നത് ഗോവ സര്‍ക്കാര്‍ തടഞ്ഞു. ‘നാഥുറാം ഗോഡ്‌സെ ദ സ്റ്റോറി ഒഫ് ആന്‍ അസാസിന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് തടഞ്ഞത്. വിവാദം ഭയന്നാണ് ബി.ജെ.പി സര്‍ക്കാരിന്റെ നടപടി. ബി.ജെ.പി നേതാവായ ദാമോദര്‍ നായിക്കാണ് പുസ്തകം പ്രകാശനം ചെയ്യാനിരുന്നത്.

അതേ സമയം പ്രകാശനവുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് രചയിതാവായ അനൂപ് സര്‍ദേശായിയുടെ തീരുമാനം. മഡ്ഗാവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രവീന്ദ്ര ഭവനില്‍ വച്ചാണ് പ്രകാശനം നടത്താനിരുന്നത്. ദാമോദര്‍ നായിക് ആണ് രവീന്ദ്ര ഭവന്‍ ചെയര്‍മാന്‍. പുസ്തക പ്രകാശനത്തിന് പിന്നില്‍ ദുരുദ്ദേശങ്ങളൊന്നും ഇല്ലെന്നാണ് ദാമോദര്‍ നായിക്കിന്റെ വാഗദം.

എന്നാല്‍ പ്രകാശനം നടത്തരുതെന്ന് ജില്ലാ കളക്ടര്‍ അറിയിയ്ക്കുകയായിരുന്നു. മറ്റൊരു വേദിയില്‍ പ്രകാശനം നടത്തുമെന്ന് അനൂപ് സര്‍ദേശായ് വ്യക്തമാക്കി. പുസ്തക പ്രകാശനത്തിനെതിരെ ഗോവ ഫോര്‍വേഡ് എന്ന പാര്‍ട്ടി ശക്തമായി രംഗത്ത് വന്നിരുന്നു.

Top