‘ദൈവങ്ങൾ ബ്രാഹ്മണർ അല്ല’; വിശദീകരണവുമായി ജെഎൻയു വി സി

ദില്ലി: ‘നരവംശശാസ്ത്രപരമായി’ ഹിന്ദു ദൈവങ്ങൾ ഉയർന്ന ജാതിയിൽപ്പെട്ടവരല്ലെന്ന പരാമർശത്തിൽ വിശദീകരണവുമായി ജെഎൻയു വി സി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്. ഡോ. ബി.ആർ. അംബേദ്കറിനെയും ലിംഗനീതിയെയും കുറിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം തന്റെ പുസ്തകങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് പറഞ്ഞത്. അതൊന്നും തന്റെ ആശയങ്ങളല്ലെന്നും അവർ വിശദീകരിച്ചു. പ്രസം​ഗത്തിൽ അദ്ദേഹത്തിന്റെ ചിന്ത എന്താണെന്ന് എനിക്ക് വിശകലനം ചെയ്യേണ്ടിവന്നുവെന്നും അവർ വിശദമാക്കി.

അംബേദ്കർ മനുസ്മൃതിയെക്കുറിച്ച് ഒരുപാട് എഴുതിയിട്ടുണ്ട്. ഞാൻ അദ്ദേഹത്തിന്റെ വീക്ഷണം വിശകലനം ചെയ്യുക മാത്രമാണ് ചെയ്തത്. അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ലിംഗനീതിയെക്കുറിച്ചാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വിശകലനം ചെയ്യുന്നത് പ്രധാനമായിരുന്നു. താൻ അംബേദ്കറെപ്പോലെ മഹാനല്ല. അക്കാദമിഷ്യൻ എന്ന നിലയിൽ ലിംഗഭേദത്തെയും നീതിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ഞാൻ വിശകലനം ചെയ്യുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് ദൈവങ്ങൾ ഉയർന്ന ജാതിയിൽപ്പെട്ടവരല്ലെന്ന പരമശിവൻ പോലും പട്ടികജാതിയിലോ ഗോത്രത്തിലോ ആയിരിക്കാമെന്നും പറഞ്ഞത്.

ജാതി സംബന്ധമായ അക്രമങ്ങൾ നിരന്തരം വാർത്തയാകുന്നതിനിടെയാണ് ശാന്തിശ്രീയുടെ പരാമർശം. അടുത്തിടെ ഒമ്പതുവയസ്സുള്ള ദളിത് ബാലൻ ഉൾപ്പെടെ ആക്രമിക്കപ്പെട്ട, ജാതി അക്രമത്തെക്കുറിച്ച് സംസാരിക്കവെ ആയിരുന്നു അവർ ഇങ്ങനെ പറഞ്ഞത് ‘ഒരു ദൈവവും ഉയർന്ന ജാതിയിൽ പെട്ടതല്ല, നരവംശശാസ്ത്രപരമായി നമ്മുടെ ദൈവങ്ങളുടെ ഉത്ഭവം നിങ്ങളിൽ മിക്കവരും അറിഞ്ഞിരിക്കണം. ഒരു ദൈവവും ബ്രാഹ്മണനല്ല, ശിവൻ ഒരു ശ്മശാനത്തിൽ പാമ്പിനൊപ്പം ഇരിക്കുന്നതിനാലും ധരിക്കാൻ വളരെ കുറച്ച് വസ്ത്രങ്ങളുള്ളതിനാലും ഒരു പട്ടികജാതിയോ പട്ടികവർഗ്ഗ വിഭാഗമോ ആയിരിക്കണം. ബ്രാഹ്മണർ ശ്മശാനത്തിൽ ഇരിക്കുമെന്ന് ഞാൻ കരുതുന്നില്ല.

Top