godfather-comment-es-bijimol-action

ആലപ്പുഴ: ഇ.എസ് ബിജിമോള്‍ എം.എല്‍.എയെ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തി. ഗോഡ്ഫാദര്‍ പരാമര്‍ശത്തിന്റെ പേരിലാണ് നടപടി.

ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ബിജിമോള്‍ക്കെതിരായ നടപടി അംഗീകരിച്ചു. ആദ്യമായല്ല ബിജിമോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതെന്ന വിലയിരുത്തലാണ് കൗണ്‍സിലില്‍ ഉണ്ടായത്. അതിന്റെ പശ്ചാത്തലത്തിലാണ് എക്‌സിക്യൂട്ടീവിന്റെ തീരുമാനം അതേപടി അംഗീകരിച്ചത്.

വിഷയത്തില്‍ ചര്‍ച്ച നടന്നുവെങ്കിലും സംസ്ഥാന എക്‌സിക്യൂട്ടീവിലെ തീരുമാനം കൗണ്‍സില്‍ അംഗീകരിച്ചു.

വിവാദ പരാമര്‍ശത്തെക്കുറിച്ചുള്ള ബിജിമോളുടെ വിശദീകരണം പാര്‍ട്ടി നേരത്തേ തള്ളിയിരുന്നു.

പാര്‍ട്ടിയില്‍ ഗോഡ്ഫാദര്‍ ഇല്ലാത്തതിനാലാണ് മന്ത്രിയാകാന്‍ കഴിയാത്തതെന്ന ബിജിമോളുടെ പരാമര്‍ശമാണ് നടപടിക്ക് ഇടയാക്കിയത്.

Top