ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ തകര്‍ച്ച ഇല്ലാതാക്കാം:ബി.ജെ.പി നേതാവ്

ഭോപ്പാല്‍: ലക്ഷ്മി ദേവിയുടെ ചിത്രം രാജ്യത്തെ നോട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ തകര്‍ച്ചയ്ക്ക് പരിഹാരമുണ്ടായേക്കാമെന്ന് ബി.ജെ.പി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. മധ്യപ്രദേശിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇന്തോനേഷ്യയിലെ കറന്‍സി നോട്ടുകളില്‍ ഗണേശ ഭഗവാന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ചോദ്യത്തിന് മറുപടി പറയേണ്ടത്. ഞാനത് ഇഷ്ടപ്പെടുന്നു. ഗണേശ ഭഗവാന്‍ തടസ്സങ്ങള്‍ നീക്കുന്നു. അതുപോലെ രാജ്യത്തെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില ചിലപ്പോള്‍ മാറിയേക്കാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

2019-20 കൊല്ലത്തില്‍ രാജ്യത്തിന്റെ ജിഡിപി ഏഴ് ശതമാനത്തില്‍ എത്തുമെന്നാണ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അഞ്ചിന് താഴെയായി ഡിജിപി വളര്‍ച്ച താഴ്ന്നു.

Top