ഗോദാവരി നദിയിലെ ബോട്ടപകടം;മരണം ഏഴായി, കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു

അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം ഏഴായി. 30പേരെ കാണാതായിട്ടുണ്ട്. ടൂറിസ്റ്റുകള്‍ കയറിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 11 ജീവനക്കാരടക്കം 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 25 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായവര്‍ക്കായി ദുരന്തനിവാരണ സേന തെരച്ചില്‍ തുടരുകയാണ്.

ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍നിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് ജില്ലാ പോലീസ് മേധാവി അദ്‌നാന്‍ നയീം അസ്മി പറഞ്ഞു. ആന്ധ്രപ്രദേശ് ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റേതാണ് അപകടത്തില്‍പ്പെട്ട ബോട്ടെന്നാണ് ലഭിക്കുന്ന വിവരം. കാണാതായവര്‍ക്കായി ഹെലികോപ്റ്ററിലും തെരച്ചില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Top