‘ഗോഡ് ഓഫ് വാര്‍ കളക്ടേഴ്‌സ്, ലിമിറ്റഡ്’ എഡിഷനുകളുടെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു

GOD OF WAR

ഗോഡ് ഓഫ് വാറിന്റെ പ്രത്യേക പതിപ്പ് ഏപ്രില്‍ 20ന് പ്രകാശനം ചെയ്യുന്നു. ഗോഡ് ഓഫ് വാര്‍ കളക്ടേഴ്‌സ് എഡിഷന്‍, ഗോഡ് ഓഫ് വാര്‍ ലിമിറ്റഡ് എഡിഷന്‍ എന്നിങ്ങനെ രണ്ട് എഡിഷനുകളാണ് ഉള്ളത്. എന്നാല്‍ ഇതു കൂടാതെ സ്റ്റാന്‍ഡേര്‍ഡ് എഡിഷനും ഇന്ത്യയില്‍ അവതരിപ്പിക്കുന്നുണ്ട്. 3,999 രൂപയാണ് സ്റ്റാന്‍ഡേര്‍ഡ് എഡിഷന്റെ വില.

തിരഞ്ഞെടുത്ത റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ഗോഡ് ഓഫ് വാര്‍ കളക്ടേഴ്‌സ് എഡിഷന്‍, ഗോഡ് ഓഫ് വാര്‍ ലിമിറ്റഡ് എഡിഷന്‍ എന്നിവയുടെ ബുക്കിംഗ് ആരംഭിച്ചു.

ഗോഡ് ഓഫ് വാര്‍ കളക്ടേഴ്‌സ് എഡിഷനില്‍ ഡിജിറ്റല്‍ കണ്ടന്റുകളായ ഡെത്ത് വോവ് ആര്‍മര്‍ സെറ്റ്, എക്‌സൈല്‍ ഗാര്‍ഡിയന്‍ ഷീല്‍ഡ്, ഡാര്‍ക്ക് ഹൗസ് കോമിക്, ഡൈനാമിക് തീം എന്നിവയാണ് ഉള്‍പ്പെടുന്നത്. 9,490 രൂപയാണ് ഗോഡ് ഓഫ് വാര്‍ കളക്ടേഴ്‌സ് എഡിഷന്റെ വില.

ഗോഡ് ഓഫ് ലിമിറ്റഡ് എഡിഷനിലും ഡിജിറ്റല്‍ കണ്ടന്റുളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡെത്ത് വോവ്‌സ് ആര്‍മര്‍ സെറ്റ്, എക്‌സൈല്‍ ഗ്വാര്‍ഡ് ഷീല്‍ഡ്, ഡൈനാമിക് തീം എന്നിവ ഒരുക്കിയിരിക്കുന്നു. 4,999 രൂപയാണ് ഗോഡ് ഓഫ് ലിമിറ്റഡ് എഡിഷന്റെ വില.

ഗോഡ് ഓഫ് വാര്‍ സ്റ്റോണ്‍ എഡിഷന്‍ അമേരിക്കയില്‍ മാത്രമാണ് ഉള്ളത്. ഇതിലുള്ള പ്രതിമ, സ്റ്റീല്‍ ബുക്ക, ക്ലോത്ത് മാപ്പ് എന്നിവ ഗോഡ് ഓഫ് വാര്‍ കളക്ടേഴ്‌സ് എഡിഷന്റെ ഭാഗമാണ്. അതേസമയം ചിലവുകള്‍ കണക്കിലെടുത്ത് ഗോഡ് ഓഫ് വാര്‍ കളക്ടേഴ്‌സ് എഡിഷന്‍ ഔദ്യോഗികമായി ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം.

Top