വാലന്റൈന്‍സ് ദിനത്തില്‍ ഈ പ്രണയ ജോഡികളെ ഒരുമിപ്പിച്ച് കര്‍ണാടക നഗരം

goat-married

ബംഗളൂരു: വാലന്റൈന്‍സ് ദിനത്തില്‍ രണ്ട് ആടുകളുടെ വിവാഹത്തിന് സാക്ഷിയായി കര്‍ണാടക നഗരം. സര്‍ക്കാര്‍ പോലും പ്രഖ്യാപിച്ചിരിക്കുന്ന സ്‌നേഹത്തിന്റെ ദിവസമായ വാലന്റൈന്‍സ് ദിനത്തിലാണ് പ്രണയ ജോഡികളായ രണ്ട് ആടുകളെ വിവാഹത്തിലൂടെ ഒന്നിപ്പിച്ചിരിക്കുന്നത്.

കന്നട ആക്റ്റിവിസ്റ്റായ വറ്റല്‍ നാഗരാജ് ‘സ്‌നേഹം ഓരോ വ്യക്തിയുടെയും അവകാശമാണെന്നും, അത് ഇല്ലാതാക്കുവാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. കൂടാതെ പ്രണയവിവാഹം നടത്തുന്നവര്‍ക്ക് പണം നല്‍കണമെന്നും നാഗരാജ് സര്‍ക്കാരിനോട് അപേക്ഷിച്ചു.

വാലന്റൈന്‍ ദിവസത്തെ എതിര്‍ക്കുവാന്‍ പാടില്ലെന്നും, കാരണം സ്‌നേഹത്തിന് സമുദായമോ ജാതിയോ ഇല്ലെന്നും, ഈ ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവധി പ്രഖ്യാപിക്കണമെന്നും, സംസ്ഥാന സര്‍ക്കാര്‍ സ്‌നേഹിച്ചു വിവാഹിതരാവുന്ന ദമ്പതികള്‍ക്ക് 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കണമെന്നും നാഗരാജ് കൂട്ടിച്ചേര്‍ത്തു. വിവാഹത്തോടനുബന്ധിച്ച് ആടുകളെ പൂക്കള്‍ കൊണ്ട് അണിയിച്ച് ഒരുക്കുകയും, നെറ്റിയില്‍ മഞ്ഞപ്പൊടി കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം, വാലന്റൈന്‍സ് ദിനത്തിനെതിരെ നിരവധി പ്രതിഷേധക്കാരും രംഗത്തെത്തിയിരുന്നു. മുന്‍പ് ചെന്നെയില്‍ വാലന്റൈന്‍സ് ദിനാഘോഷത്തിനെതിരെ പ്രതിഷേധിച്ച് ഭാരത ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ഒരു നായയും, കഴുതയും തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ നടത്തിയത് വാര്‍ത്തയായിരുന്നു.

Top