സ്വന്തമായി ഓണ്‍ലൈന്‍ ടാക്‌സി ആപ്പ് ‘ഗോവമൈല്‍സു’മായി ഗോവന്‍ ഗവണ്‍മെന്റ്

പനാജി: ഗോവമൈല്‍സ് സ്വന്തമായൊരു ഓണ്‍ലൈന്‍ ടാക്‌സി ആപ്പുമായി ഗോവന്‍ സര്‍ക്കാര്‍. ഗോവമൈല്‍സ് എന്നു പേരിട്ടിരിക്കുന്ന ആപ്പ് അടുത്ത മാസത്തോടു കൂടി പ്രവര്‍ത്തന സജ്ജമാകുമെന്ന് ഗോവന്‍ ടുറിസം മന്ത്രി മനോഹര്‍ അസ്ഗാവോങ്കര്‍ പറഞ്ഞു. യാത്രക്കാരായ ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വിധത്തിലുള്ളതായിരിക്കും ആപ്പിന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവമൈല്‍സ് ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. ഇപ്പോള്‍ തന്നെ പുതിയ സംരഭവവുമായി ഒന്നിച്ചുപോവാനായി 2800 ഓളം ഡ്രൈവര്‍മാര്‍ തയ്യാറായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗോവന്‍ ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴിലാണ് ആപ്പിന്റെ പ്രവര്‍ത്തനം. ടുറിസ്റ്റുകള്‍, ഗോവന്‍ വാസികള്‍ എല്ലാവരും ഒരുപോലെ ഗോവമൈല്‍സ് ഉപയോഗിക്കുകയാണെങ്കില്‍ ഈ സംവിധാനം വളരെ വേഗത്തില്‍ സംസ്ഥാനമൊന്നാകെ വ്യാപിക്കുമെന്ന് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ നിലേഷ് പറഞ്ഞു.

main_cropped

ആപ്പിനെ കുറിച്ച് ടൂറിസം വകുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആദ്യം ഗോവയിലെ ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടന എതിര്‍ക്കുകയാണുണ്ടായത്. എന്നാല്‍, പിന്നീട് ജി ടി ഡി സി സംഘടിപ്പിച്ച ഡ്രൈവര്‍മാര്‍ക്കുള്ള പരിപാടിയില്‍ പങ്കെടുത്ത ശേഷം അവരുടെ എതിര്‍പ്പുകളെല്ലാം മാറിയതായും നിലേഷ് കൂട്ടിച്ചേര്‍ത്തു.

ഗോവമൈല്‍സുമായി സഹകരിക്കുന്ന ഡ്രൈവര്‍മാര്‍ക്കായി ഗോവന്‍ സംസ്‌കാരത്തെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചും കൂടുതല്‍ അറിവ് നല്‍കാനുള്ള ക്ലാസുകള്‍ നല്‍കുമെന്നും, ഡ്രൈവര്‍മാര്‍ക്കും കുടുംബത്തിനും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും ജി ടി ഡി സി ചെയര്‍മാന്‍ അറിയിച്ചു.

Top