ഗോള്‍ ഓഫ് ദി വീക്കിന്റെ പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ഗോളും

ന്ത്യന്‍ സൂപ്പര്‍ ലീഗിലെ കഴിഞ്ഞ ആഴ്ചയിലെ മികച്ച ഗോളിനുള്ള പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം സ്ലാവിസ്ല സ്‌റ്റോഹനോവിച്ചിന്റെ ഗോളും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘടന മത്സരത്തില്‍ എ.ടി.കെക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ ഗോളായിരുന്നു അത്.

ഹാലിച്ചരന്‍ നര്‍സരിയുടെ പാസ് സ്വീകരിച്ച സ്‌റ്റോഹനോവിച് പെനാല്‍റ്റി ബോക്‌സിനു പുറത്ത് നിന്ന് തൊടുത്ത ഷോട്ട് എ.ടി.കെ ഗോള്‍ കീപ്പറുടെ തലക്ക് മുകളിലൂടെ ഗോളാവുകയായിരുന്നു. സ്‌റ്റോഹനോവിചിന്റെ ഗോള്‍ കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ മുംബൈ സിറ്റി താരം പ്രഞ്ചല്‍ ഭുമിജ് നേടിയ വണ്ടര്‍ ഗോളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Top