മന്ത്രിയെ പിന്‍വലിക്കാന്‍ ഇടതുമുന്നണിയോട് തത്ക്കാലം ആവശ്യപ്പെടില്ല: അബ്ദുള്‍ വഹാബ് വിഭാ​ഗം

കോഴിക്കോട്: മന്ത്രിയെ പിന്‍വലിക്കാന്‍ ഇടതുമുന്നണിയോട് തത്ക്കാലം ആവശ്യപ്പെടില്ലെന്ന് ഐഎന്‍എല്‍ നേതാവ് പ്രൊഫ. അബ്ദുള്‍ വഹാബ് . ഐഎന്‍എല്‍ പിളര്‍ന്നതോടെ, മന്ത്രിസ്ഥാനത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ഇടതുമുന്നണിയാണ്. മന്ത്രിസ്ഥാനമല്ല പാര്‍ട്ടി പിളര്‍പ്പിന് കാരണം. മന്ത്രിയെ പിന്‍വലിക്കാന്‍ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫ് നേതൃത്വമാണ്. സ്ഥാനമാനങ്ങള്‍ അല്ല, പാര്‍ട്ടിയെ വളര്‍ത്തല്‍ ആണ് ലക്ഷ്യമെന്നും അബ്ദുള്‍ വഹാബ് കോഴിക്കോട്ട് പറഞ്ഞു.

നിലവില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ സംഘടനയ്ക്ക് അകത്ത് ഉണ്ട്. ഐഎന്‍എല്‍ ഇപ്പോഴും എല്‍ഡിഎഫിന്റെ ഘടക കക്ഷിയാണ്. അന്തിമ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫ് ആണ്. മന്ത്രി സ്ഥാനം അല്ല പ്രശ്‌നം. ഒരാള്‍ മന്ത്രി ആയതിനെ തുടര്‍ന്നുള്ള പ്രശ്‌നം അല്ല പാര്‍ട്ടിയിലെ ഭിന്നതയ്ക്ക് കാരണം.

 

Top