റിപ്പബ്ലിക് ഡേ ഫ്രീഡം സെയിൽന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി ഗോഎയർ

ഡൽഹി: ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31വരെ ആഭ്യന്തര യാത്ര ചെയ്യുന്നവർക്ക് ഗംഭീര ഓഫറുമായി ഗോഎയർ. ആഭ്യന്തര യാത്രക്കാർക്കായി ഡിസ്കൗണ്ട് നിരക്കിൽ 859 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാക്കുകയാണ് ഗോഎയർ. ഗോഎയറിന്റെ ‘റിപ്പബ്ലിക് ഡേ ഫ്രീഡം സെയിൽ’ന്റെ ഭാഗമായാണ് ഈ ഓഫർ. ഈ മാസം 22 മുതൽ 29വരെയാണ് ടിക്കറ്റ് വിൽപന നടക്കുക.എട്ട് ദിവസം നടക്കുന്ന ഫ്രീഡം സെയിലിൽ വൺവേ യാത്രകൾക്ക് മാത്രമേ പ്രത്യേക നിരക്കുകൾ ബാധകമാകുകയുള്ളൂ. ഏകേദശം ഒരു കോടി സീറ്റുകൾക്കാണ് ഓഫറിന്റെ ഭാഗമായുള്ള ആനുകൂല്യം ലഭിക്കുക.

ബുക്ക് ചെയ്ത ടിക്കറ്റുകൾ വിമാനം പുറപ്പെടുന്ന 14 ദിവസത്തിനുള്ളിൽ റദ്ദാക്കുന്നതിന് ചാർജുകൾ ഈടാക്കില്ല. ഇത് പ്രൊമോ ഫെയർ സീറ്റുകൾക്ക് മാത്രമേ ബാധകമാകൂ. യാത്രക്കാർക്കിടയിൽ ഈ ഓഫർ വലിയ ജനപ്രീതി നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗോഎയർ സിഇഒ കൗശിക് ഖോന പറഞ്ഞു.

Top