ഗോ എയര്‍ എത്തുന്നു, കണ്ണൂരില്‍നിന്ന് ഇനി പുതിയ അന്താരാഷ്ട്ര സര്‍വ്വീസുകളും

കണ്ണൂര്‍: ബജറ്റ് എയര്‍ലൈനായ ഗോ എയര്‍ കണ്ണൂരില്‍നിന്നും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് ദുബായ്, അബുദാബി, മസ്‌കറ്റ്, ബാങ്കോക്ക്, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകളാണ് പദ്ധതിയിലുള്ളത്. റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷം ഈമാസം 19 ന് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാങ്കോക്ക്, ദുബായ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ ആദ്യമായാണ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. പുതിയ സര്‍വീസുകളിലൂടെ മിഡില്‍ ഈസ്റ്റിലും വടക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ബിസിനസ് ലാഭകരമായി വളര്‍ത്തിയെടുക്കാനും കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാനും സഹായകരമാകുമെന്ന് ഗോ എയര്‍ എംഡിയും ആക്ടിങ് സിഇഒയുമായ ജെഹ് വാഡിയ പറഞ്ഞു.

Top