ടേക്കോഫിനിടെ ഗോ എയര്‍ വിമാനത്തില്‍ തീപിടിത്തം; യാത്രക്കാര്‍ സുരക്ഷിതര്‍

മുംബൈ: ടേക്ക് ഓഫ് സമയത്ത് ബെംഗളൂരു അഹമ്മദാബാദ് ഗോ എയര്‍ വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം. തീ അണച്ചതായും എല്ലാ യാത്രക്കാരും ജോലിക്കാരും സുരക്ഷിതരാണെന്നും ഗോഎയര്‍ കമ്പനി അറിയിച്ചു.

വിമാനം റണ്‍വേയില്‍ മാറ്റി തുടര്‍ന്ന് യാത്രക്കാരെ ഇറക്കിവിട്ടു. അതേസമയം വിമാനത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഗോഎയറിന്റെ ജി8 802 വിമാനത്തിന്റെ വലതുഭാഗത്തെ എന്‍ജിനാണ് തീപിടിച്ചത്. തീപിടിത്തതിന് കാരണം ഫോറിന്‍ ഒബ്ജക്ട് ഡാമേജ് (എഫ്ഒഡി) ആണെന്നാണ് നിഗമനമെന്നും കമ്പനി പറഞ്ഞു.

Top