ഗോവ നിയമസഭാ തെരഞ്ഞെടുപ്പ്; 40 മണ്ഡലങ്ങളിലായി 301 സ്ഥാനാര്‍ത്ഥികള്‍

പനാജി: ഗോവന്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞു. 31 പേര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചപ്പോള്‍ 40 മണ്ഡലങ്ങളിലായി 301 സ്ഥാനാര്‍ത്ഥികളാണ് ഗോവയില്‍ ജനവിധി തേടുന്നത്.

40 മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥികളുണ്ട്. ആം ആദ്മി പാര്‍ട്ടി (39),കോണ്‍ഗ്രസ് (37),തൃണമുല്‍ കോണ്‍ഗ്രസ് (26),മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(13) എന്‍ സി പി( 12),ശിവസേന (11), ഗോവ ഫോര്‍വേഡ് പാര്‍ട്ടി(മൂന്ന്) എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികള്‍. പ്രാദേശിക പാര്‍ട്ടികളടക്കം 12 പാര്‍ട്ടികളാണ് ഗോവയില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 11.64 ലക്ഷം വോട്ടര്‍മാരുള്ള ഗോവയില്‍ ഫെബ്രുവരി 14നാണ് വോട്ടെടുപ്പ്.

 

Top