goa night clubs bans state government

പനാജി: ഗോവയിലെ നിശാപാര്‍ട്ടികള്‍ നിരോധിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ഇതിനായുള്ള ശ്രമം ആരംഭിച്ചു. വരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ നിശാപാര്‍ട്ടികളും പൂട്ടിക്കുമെന്ന് ജലസേചന മന്ത്രി വിനോദ് പാലിയേക്കര്‍ പറഞ്ഞു.

വിനോദസഞ്ചാരത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍ക്കുന്ന സംഘങ്ങള്‍ ഗോവയില്‍ സജീവമാണ്. ഇതിന് അന്ത്യം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിശാപാര്‍ട്ടികളും അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിശാപാര്‍ട്ടികള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും, അത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top