ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Manohar Parrikar

ഗോവ; ഗോവ മുഖ്യമന്ത്രിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന് ചികിത്സ തേടുന്ന മനോഹര്‍ പരീക്കര്‍ എയിംസില്‍ ഡോക്ടര്‍ അതുല്‍ ഷര്‍മ്മയുടെ നേതൃത്വത്തിലൂളള സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കുറച്ച് ദിവസത്തേക്ക് അദ്ദേഹം ചികിത്സയിലുണ്ടാകുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പരീക്കറിന് പാന്‍ക്രിയാറ്റിക് അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചത്

ഗോവ, മുംബൈ, ഡല്‍ഹി, ന്യുയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം വിശ്രമത്തിലായിരുന്നു. ഗോവന്‍ രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തിലും, ബജറ്റ് അവതരണ വേളയിലുമെല്ലാം രോഗാവസ്തയിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

Top