goa manohar parikar chief minister

പനാജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മന്ത്രിസഭ വിശ്വാസവോട്ടു നേടി ഭൂരിപക്ഷം തെളിയിച്ചു.

40 അംഗ നിയമസഭയില്‍ ബിജെപി സര്‍ക്കാര്‍ 22 പേരുടെ പിന്തുണ ഉറപ്പാക്കി. എന്‍സിപി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നീ കക്ഷികളെ ഒപ്പം നിര്‍ത്തിയാണ് ബിജെപി 22 വോട്ട് നേടി ഭൂരിപക്ഷം തെളിയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോണ്‍ഗ്രസ് ആയിരുന്നെങ്കിലും ഗവര്‍ണര്‍ ബിജെപിയെയാണ് മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചിരുന്നത്.

ഇതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പരീക്കറുടെ നേതൃത്വത്തിനുള്ള സര്‍ക്കാരിനോട് വിശ്വാസവോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.

മൂന്നുവീതം അംഗങ്ങളുള്ള എം.ജി.പി, ജി.എഫ്.പി. പാര്‍ട്ടികളും എന്‍.സി.പിയുടെ ഒരംഗവും രണ്ട് സ്വതന്ത്രരും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. മൂന്ന് സ്വതന്ത്രരും സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയ്‌ക്കൊപ്പം നിന്നു.

Top