സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ തട്ടിയ സംഭവത്തില്‍ പ്രതികരണവുമായി ഗോവ ഗവര്‍ണര്‍

കൊച്ചി: സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ തട്ടിയ സംഭവത്തില്‍ പ്രതികരണവുമായി ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. ഇത്തരം രംഗങ്ങളില്‍ കൂടുതല്‍ പക്വതയുള്ള സമൂഹമായി മാറാന്‍ നമുക്ക് കഴിയണം. രാജനൈതികതയല്ല എല്ലാത്തിന്റെയും ഉരകല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സുരേഷ് ഗോപിയുടെ മാധ്യമപ്രവര്‍ത്തകയോടുള്ള പെരുമാറ്റം വിവാദമായതിന് പിന്നാലെയാണ് പ്രതികരണവുമായി പി എസ് ശ്രീധരന്‍ പിള്ള രംഗത്തെത്തിയത്.

സുരേഷ് ഗോപിയുടേത് മോശമായ സ്പര്‍ശനം ആയിട്ടാണ് അനുഭവപ്പെട്ടത്. അത് കൊണ്ടാണ് ആ രീതിയില്‍ പ്രതികരിച്ചതെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു. ഒരു മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇനി ഇങ്ങനെ ഒരു അനുഭവമുണ്ടാവകരുതെന്നും മാധ്യമ പ്രവര്‍ത്തക കൂട്ടിച്ചേര്‍ത്തു.
അതേസമയം, സുരേഷ് ഗോപിയുടെ മാപ്പപേക്ഷയില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തക രംഗത്തെത്തി. സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു. തനിക്ക് തെറ്റായി തോന്നിയെങ്കില്‍ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടത്.

 

Top