ഗോവ പൊലീസ് മേധാവി പ്രണബ് നന്ദ അന്തരിച്ചു

പനജി: ഗോവ പൊലീസ് മേധാവി പ്രണബ് നന്ദ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഔദ്യോഗ ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.

1988 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് പ്രണബ് നന്ദ. ഈ വര്‍ഷം മാര്‍ച്ചിലാണ് ഗോവ ഡിജിപിയായി ചുമതലയേറ്റത്. ഇയാളുടെ ഭാര്യ സുന്ദരി നന്ദ പുതുച്ചേരി ഡിജിപിയാണ്. ഇരുപത് വര്‍ഷത്തോളം ഇന്റലിജന്‍ ബ്യൂറോയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

Top